ബജറ്റ് രാഷ്ട്രീയ പ്രസംഗം; കണക്കുകളില്‍ അവ്യക്തതയെന്ന് പ്രതിപക്ഷ നേതാവ്

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആഭ്യ ബജറ്റിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്. ധനമന്ത്രി കെ. എന്‍ ബാലഗോപാലിന്റേത് രാഷ്ട്രീയ പ്രസംഗമായിരുന്നുവെന്നും ബജറ്റിന്റെ പവിത്രത തകര്‍ക്കുന്ന രാഷ്ട്രീയമാണതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബജറ്റില്‍ അവതരിപ്പിച്ച കണക്കുകളില്‍ അവ്യക്തതയുണ്ട്. 1715 കോടി അധിക ചെലവ് എന്നാണ് പറയുന്നത്. 20,000 കോടി ഉത്തേജക പാക്കേജ് അധിക ചെലവല്ലേയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. കുടിശിക കൊടുത്തു തീര്‍ക്കല്‍ എങ്ങനെ ഉത്തേജക പാക്കേജാകുമെന്നും 21,715 കോടി അധിക ചെലവ് ആകുമായിരുന്നുവെന്നും വി. ഡി സതീശന് പറഞ്ഞു.
ബജറ്റിലെ എസ്റ്റിമേറ്റ് തന്നെ അടിസ്ഥാനം ഇല്ലാത്തതാണ്. 8900 കോടി നേരിട്ട് ജനങ്ങളുടെ കയ്യിലെത്തിക്കുമെന്ന് പറഞ്ഞത് കാപട്യമാണ്. കരാര്‍ കുടിശ്ശികയും പെന്ഷന് കുടിശ്ശികയും കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
Story Highlights: kerala budget 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here