Advertisement

പരിസ്ഥിതി ദിനത്തില്‍ കേരളം ട്വന്റിഫോറിനോടൊപ്പം; സമൂഹ മാധ്യമങ്ങളിലും മികച്ച പ്രതികരണം

June 5, 2021
Google News 1 minute Read
environmentday with 24

ലോക പരിസ്ഥിതി ദിനം ഒരോരുത്തരെയും ഓര്‍മിപ്പിക്കുക പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ്. ഇക്കുറി മലയാളികള്‍ പരിസ്ഥിതി ദിനം ആചരിച്ചത് പ്രിയപ്പെട്ട വാര്‍ത്താ ചാനലായ ട്വന്റിഫോറിന്റെ ഒപ്പം. പരിസ്ഥിതി ദിനത്തില്‍ പ്രഭാതം മുതല്‍ ട്വന്റിഫോറും പ്രേക്ഷകര്‍ക്കൊപ്പം സജീവമായിരുന്നു.

‘നാളെയ്‌ക്കൊരു മരം’ എന്ന പേരില്‍ പ്രത്യേക കാമ്പെയിനും ട്വന്റിഫോര്‍ സംഘടിപ്പിച്ചു. ഗുഡ് മോര്‍ണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ മരം നട്ട് പങ്കെടുത്തത് വിവിധ രംഗങ്ങളിലെ നിരവധി പ്രമുഖരാണ്. മുന്‍മന്ത്രി കെ കെ ശൈലജ, നടന്‍ നീരജ് മാധവ്, സ്‌പോര്‍ട്‌സ് താരം പി ടി ഉഷ, സ്പീക്കര്‍ എം ബി രാജേഷ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, ഡോ. വി പി ഗംഗാധരന്‍, ഗായകന്‍ എം ജി ശ്രീകുമാര്‍ തുടങ്ങിയ ഇരുപതില്‍ അധികം പ്രമുഖര്‍ ട്വന്റിഫോറിനൊപ്പം മരം നട്ടു. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് എല്ലാവരും വാചാലരായി.

ട്വന്റിഫോര്‍ സമൂഹമാധ്യമത്തില്‍ സൃഷ്ടിച്ച ഹാഷ്ടാഗിനും മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. #environmentdaywith24 എന്ന ഹാഷ്ടാഗ് പരിസ്ഥിതി ദിന പോസ്റ്റിനൊപ്പം പങ്കുവയ്ക്കുന്ന ആളുകള്‍ക്ക് ട്വന്റിഫോറിനൊപ്പം പരിസ്ഥിതി ദിനത്തില്‍ അണിചേരാനുള്ള അവസരം ലഭിക്കും. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള കുഞ്ഞു കുഞ്ഞു ശ്രമങ്ങള്‍ ലോകത്തെ അറിയിക്കാന്‍ ട്വന്റിഫോര്‍ കൃതജ്ഞാബദ്ധരാണ്. ചെറിയ ശ്രമങ്ങള്‍ കൂടിച്ചേര്‍ന്നാണ് വലിയ ഉദ്യമങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

തിരഞ്ഞെടുത്ത ചില പോസ്റ്റുകള്‍ ചുവടെ

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here