Advertisement

പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുന്ന സമഗ്രവും സുസ്ഥിരവുമായ വികസനമാണ് സംസ്ഥാന സർക്കാരിന്റെ നയം ; റവന്യൂ വകുപ്പ് മന്ത്രി

June 5, 2021
0 minutes Read

പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുന്ന സമഗ്രവും സുസ്ഥിരവുമായ വികസനമാണ് സംസ്ഥാന സർക്കാരിന്റെ നയമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ കെ. രാജൻ. മണ്ണുത്തിയിലെ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ ജില്ലാതല പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

കമ്പോള സാധ്യതകളാണ് പ്രകൃതി ചൂഷണം വർധിപ്പിച്ചത്. ഭൂമിയുടെ കൈവശക്കാർ മാത്രമാണ് മനുഷ്യൻ. ഭൂമിയെ എങ്ങനെ ചൂഷണം ചെയ്യണമെന്നതിന്റെ കലണ്ടർ തയ്യാറാക്കാനാണ് ആധുനിക മുതലാളിത്തത്തിന്റെ ശ്രമം. അതിനെ ചെറുത്ത് പ്രകൃതിയെ പവിത്രമായി നിലനിർത്തി വരും തലമുറകൾക്ക് സമർപ്പിക്കുകയാണ് നാം ഓരോരുത്തരും ചെയ്യേണ്ടത്.

ഒരു കോടി വൃക്ഷത്തൈകൾ നടുന്ന പദ്ധതിയിലൂടെ മൂന്നര മനുഷ്യന് ഒരു മരം എന്ന സങ്കൽപ്പമാണ് വളർത്തി എടുക്കുന്നത്. നൂറ് നാട്ടു മാന്തോപ്പുകൾ സൃഷ്ടിക്കുന്നതിലൂടെ അഭിമാനകരമായ നേട്ടത്തിലേക്ക് സംസ്ഥാനം എത്തുമെന്നും മന്ത്രി പറഞ്ഞു. മാടക്കത്തറ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ന്യൂട്രി സ്മാർട്ട് വില്ലേജ് പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top