Advertisement

‘ഇപ്പോൾ കണ്ടെത്തിയത് മഞ്ഞുമലയുടെ അറ്റം മാത്രം, സമ​ഗ്രമായ അന്വേഷണം വേണം’ : കോടിയേരി ബാലകൃഷ്ണൻ

June 5, 2021
1 minute Read
need complete probe says kodiyeri balakrishnan

കൊടകര കുഴൽപ്പണ കേസിൽ സമ​ഗ്രമായ അന്വേഷണം വേണമെന്ന് കോടിയേരി ബാലകൃഷ്ണൻ. ബിജെപി കേരളത്തിൽ ഒഴുക്കിയ കള്ളപ്പണത്തിൻ്റെ ചെറിയ ഭാഗം മാത്രമാണ് പുറത്തു വന്നിരിക്കുന്നതെന്നും ഇപ്പോൾ കണ്ടെത്തിയത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും പുറത്തു വന്നിരിക്കുന്ന പുതിയ വിവരങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും കോടിയേരി കൂട്ടിച്ചേർത്തു. കേന്ദ്ര ഏജൻസിക്ക് അന്വേഷണം വിട്ടാൽ എന്ത് സംഭവിക്കുമെന്ന് കണ്ടറിയണമെന്നും അന്വേഷണവുമായി എല്ലാവരും സഹകരിക്കണമെന്നും കോടിയേരി വ്യക്തമാക്കി.

സുന്ദരയുടെ വെളിപ്പെടുത്തൽ കൂടി അന്വേഷിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എൽഡിഎഫിന് രാഷ്ട്രീയ പകപോക്കൽ സമീപനമില്ലെന്നും വൈരനിര്യാതന ബുദ്ധിയോടെ ആരോടും പെരുമാറാറില്ലെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടികളെന്നും കോടിയേരി കൂട്ടിച്ചേർത്തു.

Story Highlights: kodakara , kodiyeri balakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top