എം വെങ്കയ്യനായിഡുവിന്റെ അക്കൗണ്ടിലെ ‘ബ്ലൂ ടിക്’ വെട്ടിമാറ്റി ട്വിറ്റർ

ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡുവിന്റെ ട്വിറ്റർ അക്കൗണ്ടിലെ നീല ബാഡ്ജ് നീക്കം ചെയ്ത് ട്വിറ്റർ. അതേസമയം അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടായ ‘വൈസ് പ്രസിഡന്റ് ഓഫ് ഇന്ത്യ’ യിൽ നിന്ന് നീല ബാഡ്ജ് നീക്കം ചെയ്തിട്ടില്ല.
അക്കൗണ്ടുകളിലെ ആധികാരികതയും മറ്റുമനുസരിച്ചാണ് ട്വിറ്റർ ബ്ലൂ ടിക് വേരിഫിക്കേഷൻ നൽകുന്നത്. സാധാരണ നിലയിൽ ട്വിറ്റർ അക്കൗണ്ടിലെ പേരോ വിവരങ്ങളോ ഉപയോഗിച്ച് ആൾമാറാട്ടം നടത്തുകയോ, ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണ പരത്തുകയോ, അല്ലെങ്കിൽ നിയമലംഘനം നടത്തുകയോ ചെയ്യുമ്പോഴാണ് ട്വിറ്റർ നീല ബാഡ്ജ് അക്കൗണ്ടിൽ നിന്ന് ഒഴിവാക്കുന്നത്.
ഉപരാഷ്ട്രപതിയുടെ അക്കൗണ്ടിൽ നിന്നും ബ്ലൂടിക് വേരിഫിക്കേഷൻ ഒഴിവാക്കിയത് സംബന്ധിച്ച് ട്വിറ്റർ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
Story Highlights :
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here