വാക്സിൻ പാഴാക്കല്‍ ഇപ്പോഴും തുടരുന്നു ; കുറയ്ക്കാന്‍ നടപടി വേണം- പ്രധാനമന്ത്രി

വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്സിൻ പാഴാക്കുന്ന അവസ്ഥ ഇപ്പോഴും ഉയര്‍ന്ന നിലയിലാണെന്നും ഇതു പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു. രാജ്യത്തെ വാക്സിനേഷന്‍ യജ്ഞത്തിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിനേഷന്‍ യജ്ഞത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
വാക്സിനുകളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി വിവിധ വാക്സിന്‍ നിര്‍മാതാക്കളെ സഹായിക്കുന്നതിനു കൈക്കൊണ്ടിട്ടുള്ള പരിശ്രമങ്ങളെക്കുറിച്ചും അദ്ദേഹം വിലയിരുത്തി. കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ നിര്‍മാതാക്കളുമൊത്ത് സജീവമായി പ്രവര്‍ത്തിക്കുകയും കൂടുതല്‍ ഉല്‍പ്പാദന യൂണിറ്റുകള്‍, ധനസഹായം, അസംസ്‌കൃത വസ്തുക്കളുടെ വിതരണം എന്നിവയ്ക്കു വേണ്ട സൗകര്യമൊരുക്കാന്‍ സഹായിക്കുകയും ചെയ്യുന്നുണ്ടെന്നു യോഗം വിലയിരുത്തി.
ആരോഗ്യ പരിപാലന ജീവനക്കാര്‍ക്കും മുന്‍നിരപോരാളികള്‍ക്കും വാക്സിനേഷന്‍ നല്‍കിയതിന്റെ നില പ്രധാനമന്ത്രി അവലോകനം ചെയ്തു. കൂടാതെ വാക്സിന്‍ ലഭ്യത സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് മുന്‍കൂര്‍ കാര്യങ്ങള്‍ ലഭ്യമാക്കുന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് വിശദീകരണം നല്‍കി.
Story Highlights: Vaccine wastage must be brought down, says PM Narendra Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here