Advertisement

‘നാളെയ്‌ക്കൊരു മരം’ 24 ന്യൂസ് കാമ്പെയിനൊപ്പം മരം നട്ട് ഡി വൈ എഫ് ഐ യൂത്ത് കോൺഗ്രസ് സംഘടനകൾ

June 5, 2021
Google News 2 minutes Read

ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ‘നാളെയ്‌ക്കൊരു മരം’ 24 ന്യൂസ് കാമ്പെയിനൊപ്പം മരം നട്ട് യുവ സംഘടനകളായ ഡി വൈ എഫ് ഐ യും യൂത്ത് കോൺഗ്രസും. 24 ന്യൂസ് കാമ്പെന്റെ ഭാഗമായി ഡി വൈ എഫ് ഐ കണ്ണന്തറ യൂണിറ്റ് കമ്മറ്റി സംഘടിപ്പിച്ച “മണ്ണിൽ ഇറങ്ങാം പച്ച വിരിക്കാം ” എന്ന പരുപാടിയുടെ ഉത്ഘാടനം DYFI ആലപ്പുഴ ജില്ലാ കമ്മറ്റി അംഗം പ്രതീഷ് ജി പണിക്കർ മരം നട്ടുകൊണ്ട് നിർവഹിച്ചു. കൂടാതെ പിന്നോക്ക പ്രദേശങ്ങളിൽ( അട്ടപ്പാടി )വായനശാലകൾ സ്ഥാപിയാക്കാനുള്ള ഉദ്യമത്തിലേക്ക് ഡി വൈ എഫ് ഐ കണ്ണന്തറ യൂണിറ്റ് പുസ്തകങ്ങളും സംഭാവന ചെയ്തു.

യൂത്ത് കോൺഗ്രസ് നായരമ്പലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നായരമ്പലം മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ശ്രീ. ദീപക്ക് ജോയ് യും, ജില്ലാ പഞ്ചായത്ത് അംഗം ശ്രി. കെ.ജി. ഡോണോ മാസ്റ്ററും ചേർന്ന് വൃക്ഷ തൈ നട്ടു.മണ്ഡലത്തിലെ എല്ലാ വാർഡുകളിലും വൃക്ഷ തൈകൾ വിതരണം ചെയ്തു.

ലോക പരിസ്ഥിതി ദിനം ഒരോരുത്തരെയും ഓര്‍മിപ്പിക്കുക പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ്. ഇക്കുറി മലയാളികള്‍ പരിസ്ഥിതി ദിനം ആചരിച്ചത് പ്രിയപ്പെട്ട വാര്‍ത്താ ചാനലായ ട്വന്റിഫോറിന്റെ ഒപ്പം. പരിസ്ഥിതി ദിനത്തില്‍ പ്രഭാതം മുതല്‍ ട്വന്റിഫോറും പ്രേക്ഷകര്‍ക്കൊപ്പം സജീവമായിരുന്നു.

‘നാളെയ്‌ക്കൊരു മരം’ എന്ന പേരില്‍ പ്രത്യേക കാമ്പെയിനും ട്വന്റിഫോര്‍ സംഘടിപ്പിച്ചു. ഗുഡ് മോര്‍ണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ മരം നട്ട് പങ്കെടുത്തത് വിവിധ രംഗങ്ങളിലെ നിരവധി പ്രമുഖരാണ്. മുന്‍മന്ത്രി കെ കെ ശൈലജ, നടന്‍ നീരജ് മാധവ്, സ്‌പോര്‍ട്‌സ് താരം പി ടി ഉഷ, സ്പീക്കര്‍ എം ബി രാജേഷ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, ഡോ. വി പി ഗംഗാധരന്‍, ഗായകന്‍ എം ജി ശ്രീകുമാര്‍ തുടങ്ങിയ ഇരുപതില്‍ അധികം പ്രമുഖര്‍ ട്വന്റിഫോറിനൊപ്പം മരം നട്ടു.ട്വന്റിഫോര്‍ സമൂഹമാധ്യമത്തില്‍ സൃഷ്ടിച്ച ഹാഷ്ടാഗിനും മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്.

https://www.facebook.com/100062529770963/posts/161307765963548/

https://www.facebook.com/1747550599/posts/10208836117897402/

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here