Advertisement

കരാർ അംഗീകരിക്കാൻ വിസമ്മതിച്ച് 38 താരങ്ങൾ; ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനം പ്രതിസന്ധിയിൽ

June 6, 2021
1 minute Read
Srilankan Players Refuse Contract

ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് മുന്നോട്ടുവച്ച കരാർ അംഗീകരിക്കാൻ വിസമ്മതിച്ച് 38 താരങ്ങൾ. ലങ്കൻ ക്രിക്കറ്റ് ബോർഡിൻ്റെ പുതിയ വാർഷിക കരാർ മാനദണ്ഡങ്ങളിൽ പ്രതിഷേധിച്ചാണ് നടപടി. 2020 ഒക്ടോബർ മുതൽ താരങ്ങൾ സെൻട്രൽ കോൺട്രാക്ടിലല്ല കളിക്കുന്നത്. താത്കാലിക കരാറുകളാണ് നിലവിൽ താരങ്ങൾക്ക് ഉള്ളത്.

ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടി ആയാണ് താരങ്ങൾ ബോർഡിനെതിരെ പടയൊരുക്കം നടത്തിയിരിക്കുന്നത്. ബുധനാഴ്ചയാണ് ടീം ഇംഗ്ലണ്ടിലേക്ക് പോവുക. എന്നാൽ, താരങ്ങൾ കരാർ അംഗീകരിക്കാതെയിരിക്കുന്നതുകൊണ്ട് തന്നെ ഇംഗ്ലണ്ട് പര്യടനവും പ്രതിസന്ധിയിലായിരിക്കുകയാണ്. കരാറിൽ വ്യക്തതയില്ലെന്നാണ് താരങ്ങൾ ആരോപിക്കുന്നത്.

കുശാൽ പെരേര, കാസുൻ രജിത, ഇസുരു ഉദാന, ദനുഷ്ക ഗുണതിലക, അകില ദനഞ്ജയ തുടങ്ങി ദേശീയ ടീമിൽ സ്ഥിരമായ താരങ്ങൾ അടക്കമുള്ളവരാണ് കരാർ ഒപ്പിടാൻ വിസമ്മതിച്ചിരിക്കുന്നത്.

Story Highlights: 38 Srilankan Players Refuse To Sign Annual Contract

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top