ബ്യൂട്ടി പാർലർ വെടിവെയ്പ് കേസ്; നടി ലീന മരിയ പോളിന്റെ മൊഴി ഓൺലൈൻ വഴി എടുക്കും

ബ്യൂട്ടി പാർലർ വെടിവെയ്പ് കേസിൽ നടി ലീന മരിയ പോളിന്റെ മൊഴി ഇന്ന് ഓൺലൈൻ വഴി എടുക്കും. നേരിട്ട് ഹാജരാകാൻ ആകില്ലെന്നു നടി അറിയിച്ച സാഹചര്യത്തിലാണിത്. സാമ്പത്തിക ഇടപാടുകളുടെ വിവരം സംബന്ധിച്ചാണ് നടിയിൽ നിന്ന് മൊഴി എടുക്കുക. അന്വേഷണ സംഘം ഇന്ന് കാസർകോട്ടേക്ക് തിരിക്കും. ജിയ അടക്കമുള്ള ഗുണ്ടസംഘങ്ങൾക്കായി കാസർകോട് അന്വേഷണം വ്യാപിപ്പിച്ചു.
അതേസമയം, കസ്റ്റഡിയിലുള്ള രവി പൂജാരിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും.ജൂൺ എട്ട് വരെയാണ് രവി പൂജാരിയെ കേരള പോലീസിൻ്റെ കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളത്. കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്താൻ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകും.
Story Highlights: Beauty parlor gun fire case : Leena mariya paul
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here