Advertisement

ചോദ്യം ചെയ്യലിൽ നുണക്കൂമ്പാരം; സുകേഷിനെ ജയിലിൽ സന്ദർശിച്ചത് 10ലധികം അഭിനേതാക്കളെന്ന് റിപ്പോർട്ട്

December 17, 2021
Google News 2 minutes Read
actors Sukesh Chandrashekhar jail

200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖറെ ജയിലിൽ സന്ദർശിച്ചത് 10ലധികം അഭിനേതാക്കളെന്ന് റിപ്പോർട്ട്. ബോളിവുഡ് താരങ്ങളടക്കം സുകേഷിനെ കാണാനെത്തിയെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ജയിൽ അധികൃതർ തന്നെയാണ് താരങ്ങളുമായുള്ള സുകേഷിൻ്റെ കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയത്. ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസുമായി സുകേഷ് വിഡിയോ കോൾ മുഖാന്തിരം ഇടക്കിടെ ബന്ധപ്പെടുന്നുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. (actors Sukesh Chandrashekhar jail)

സുകേഷിനും താരങ്ങൾക്കും കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയ ജയിൽ അധികൃതർ നിരീക്ഷണത്തിലാണ്. ബോളിവുഡ് താരങ്ങൾക്കും മുഖ്യമന്ത്രിമാർക്കുമെതിരെ സുകേഷ് വ്യാജ അവകാശവാദങ്ങൾ നിരത്തി. നടി ശ്രദ്ധ കപൂറിനെ 2015 മുതൽ അറിയാമെന്ന് അവകാശപ്പെട്ട ഇയാൾ എൻസിബി കേസിൽ താരത്തെ നിയമപരമായി സഹായിച്ചു എന്നും ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. എന്നാൽ, ഇത് നുണയാണെന്ന് ഇഡി പറയുന്നു. നടന്മാരായ ഹർമൻ ബവേജ, കാർത്തിക് ആര്യൻ എന്നിവരെ തനിക്ക് പരിചയമുണ്ട്. നടി ശില്പ ഷെട്ടി തൻ്റെ സുഹൃത്താണെന്നും ഭർത്താവ് രാജ് കുന്ദ്രയെ ജയിലിൽ നിന്ന് മോചിപ്പിക്കാനുള്ള സഹായങ്ങൾ താൻ ചെയ്യുന്നുണ്ടായിരുന്നു. മുഖ്യമന്ത്രിമാരെ വിളിച്ച് താൻ സംസാരിച്ചിട്ടുണ്ടെന്നും ഇയാൾ അവകാശപ്പെട്ടു. എന്നാൽ, ഇതെല്ലാം നുണയാണെന്ന് അധികൃതർ പറയുന്നു.

Read Also : 200 കോടിയുടെ തട്ടിപ്പുകേസ്; നടി നോറ ഫതേഹിയെ ഇഡി ചോദ്യം ചെയ്തു; ജാക്വിലിൻ നാളെ ഹാജരാവും

കേസിൽ സുകേഷ് ജയിലിലായിരുന്ന സമയത്ത് ജാക്വലിന് 10 കോടിയിലധികം രൂപയുടെ സമ്മാനങ്ങൾ അയച്ചുനൽകിയെന്നും ജാമ്യത്തിലിറങ്ങിയ ശേഷം ജാക്വിലിനായി മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് ചാർട്ടേഡ് വിമാനവും ബുക്ക് ചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

തിഹാർ ജയിലിൽ കഴിയുന്ന വ്യവസായിയുടെ ഭാര്യയിൽ നിന്ന് സുകേഷ് ചന്ദ്രശേഖർ, ഭർത്താവിനെ സഹായിക്കാമെന്ന വ്യാജേന 200 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.

ഫോർട്ടിസ് ഹെൽത്ത് കെയറിന്റെ മുൻ പ്രമോട്ടർ ശിവേന്ദർ സിങ്ങിന്റെ ഭാര്യയിൽ നിന്നാണ് സുകേഷും സംഘവും 200 കോടി വാങ്ങി തട്ടിപ്പ് നടത്താൻ പദ്ധതിയിട്ടത്. വായ്പ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ജയിലിൽ കഴിയുന്ന ശിവേന്ദർ സിങ്ങിനെയും സഹോദരൻ മൽവീന്ദർ മോഹൻ സിങ്ങിനെയും പുറത്തിറക്കാൻ 200 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു.

Story Highlights : actors met Sukesh Chandrashekhar in jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here