Advertisement
kabsa movie

200 കോടിയുടെ തട്ടിപ്പുകേസ്; നടി നോറ ഫതേഹിയെ ഇഡി ചോദ്യം ചെയ്തു; ജാക്വിലിൻ നാളെ ഹാജരാവും

October 14, 2021
0 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

200 കോടിയുടെ തട്ടിപ്പുകേസിൽ ബോളിവുഡ് നടി നോറ ഫതേഹിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്ന് രാവിലെയാണ് ഡൽഹി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായത്. നടി ജാക്വിലിൻ ഫെർണാണ്ടസിനെയും ഇതേ കേസിൽ ഇഡി വീണ്ടും ചോദ്യം ചെയ്യും. ഇത് മൂന്നാം തവണയാണ് ഇഡി ജാക്വിലിന് സമൻസയക്കുന്നത്.

നടി ലീന മരിയപോളും ഭർത്താവ് സുകേഷ് ചന്ദ്രശേഖറും ഉൾപ്പെട്ടതാണ് കേസ്. നിലവില്‍ ഇരുവരും അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലാണ്. ബോളിവുഡ് താരങ്ങളെ ഇവർ കെണിയിൽ വീഴ്ത്തിയെന്നാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തൽ.

ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റാൻബാക്സിയുടെ പ്രൊമോട്ടർമാരായ ശിവിന്ദർ സിങ്, മൽവീന്ദർ സിങ് എന്നിവരുടെ കുടുംബത്തിൽ നിന്നാണ് സുകേഷ് ചന്ദ്രശേഖർ 200 കോടി തട്ടാന്‍ ശ്രമിച്ചത്. ഇദ്ദേഹത്തിന്റെ 16 കാറുകളും ബീച്ച് ബംഗ്ലാവും അന്വേഷണ സംഘം കണ്ടു കെട്ടിയിരുന്നു. ആന്ധ്ര, കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹത്തിന്റെ പേരിൽ വഞ്ചനാ കേസുകളുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement