രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു
രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു. കൊച്ചിയിൽ പെട്രോൾ വില 95 രൂപ പിന്നിട്ടു.
പെട്രോളിന് ഇന്ന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് വർധിച്ചത്. ഇതോടെയാണ് കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 95 രൂപ 13 പൈസയിൽ എത്തിയത്. ഒരു ലിറ്റർ ഡീസലിന് 91 രൂപ 58 പൈസയാണ്.
ഡൽഹിയിൽ പെട്രോൾ വില ഇതോടെ 94.76 രൂപയിലും മുംബൈയിൽ 100.98 രൂപയിലുമെത്തി. ഡീസൽ വില ഡൽഹിയിൽ 85.66 രൂപയും മുംബൈയിൽ 92.66 രൂപയുമാണ്.
നിരവധി പ്രദേശങ്ങളിലാണ് പെട്രോൾ വില നൂറ് കടന്നിരിക്കുന്നത്. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ് ഏറ്റവും ഉയർന്ന പെട്രോൾ വില. 105.28 രൂപയാണ് ഇവിടുത്തെ വില. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലും പെട്രോൾ വില നൂറ് പിന്നിട്ടിട്ടുണ്ട്.
Story Highlights: fuel price
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here