Advertisement

കൊവിഡ് ബാധിതര്‍ക്ക് സഹായവുമായി മമ്മൂട്ടി; നന്ദി അറിയിച്ച് ഹൈബി ഈഡന്‍ എംപി

June 6, 2021
Google News 0 minutes Read

കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ മരുന്നുകളും പള്‍സ് ഓക്സിമീറ്ററുകളും ഉള്‍പ്പെടെയുള്ള സഹായങ്ങളുമായി നടന്‍ മമ്മൂട്ടി. എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ ഹൈബി ഈഡന്‍ എംപിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന മരുന്ന് വിതരണത്തിനാണ് മമ്മൂട്ടി സഹായവുമായി എത്തിയത്. 40 ദിവസം പിന്നിടുന്ന പദ്ധതിയിലൂടെ 28 ലക്ഷം രൂപയുടെ മരുന്നുകളാണ് ഇതിനകം വിതരണം ചെയ്തത്.

രമേശ് പിഷാരടിക്കൊപ്പമെത്തിയാണ് മമ്മൂട്ടി സഹായങ്ങള്‍ കൈമാറിയത്.വിറ്റാമിന്‍ മരുന്നുകള്‍,പ്രതിരോധപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പള്‍സ് ഓക്സിമീറ്ററുകള്‍, സാനിറ്റൈസര്‍ എന്നിവ അദ്ദേഹം നല്‍കി.

ഹൈബി ഈഡന്‍ എംപിയുടെ കുറിപ്പ്

എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ 40 ദിവസം പിന്നിടുന്ന മരുന്ന് വിതരണത്തിന് പിന്തുണയുമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി.
കൊവിഡ് പോസിറ്റീവ് രോഗികൾക്ക് ആവശ്യമായ വൈറ്റാമിൻ മരുന്നുകൾ, പ്രതിരോധ പ്രവർത്തകർക്കാവശ്യമായ പൾസ് ഓക്സി മീറ്ററുകൾ, സാനിറ്റൈസറുകൾ എന്നിവ അദ്ദേഹം നൽകി.
40 ദിവസം പിന്നിടുന്ന പദ്ധതിയിലൂടെ 28 ലക്ഷം രൂപയുടെ മരുന്നുകളാണ് ഇതിനകം വിതരണം ചെയ്തത്. കൊവിഡ് പോസിറ്റീവ് രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും,അവർ സ്ഥിരമായി കഴിക്കുന്ന മറ്റു മരുന്നുകൾ കൂടി കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം,നൽകിയ പിന്തുണ പദ്ധതിയ്ക്ക് കൂടുതൽ ഊർജ്ജമേകും. പ്രിയ സുഹൃത്ത് രമേശ്‌ പിഷാരടിയും കൂടെയുണ്ടായിരുന്നു.
പ്രിയ മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here