Advertisement

മുട്ടില്‍ മരം കൊള്ള; പ്രതിപക്ഷ എംഎല്‍എമാര്‍ സന്ദര്‍ശനം നടത്തി

June 6, 2021
0 minutes Read

വയനാട് മുട്ടില്‍ മരം കൊള്ള സംസ്ഥാന തലത്തില്‍ സജീവ ചര്‍ച്ചയാക്കുമെന്ന് പ്രതിപക്ഷം. മുഖ്യ പ്രതികള്‍ ആദിവാസി ഭൂവുടമകളെ കബളിപ്പിച്ചു മരം മുറിച്ച സ്ഥലങ്ങള്‍ പ്രതിപക്ഷ എംഎല്‍എമാര്‍ സന്ദര്‍ശിച്ചു.

ടി സിദ്ദിഖിന്റെയും ഐസി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.
മുറിച്ച മരത്തിന്റെ പണം പോലും നല്‍കാതെ പ്രതികള്‍ വഞ്ചിച്ചുവെന്ന് ആദിവാസി ഭൂവുടമകള്‍ പറഞ്ഞു. വനം വകുപ്പിനെ മാറ്റി നിര്‍ത്തി മറ്റൊരേജന്‍സിയെ കൊണ്ട് കേസന്വേഷിപ്പിക്കണമെന്ന് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.

അതേസമയം വിവാദത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കരാറുകാരന്‍ രംഗത്തെത്തിയിരുന്നു. മൂന്ന് വര്‍ഷം കൊണ്ട് ഒന്നര ലക്ഷത്തോളം ക്യുബിക് മീറ്റര്‍ മരം മുറിച്ച് കടത്താനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് കരാറുകാരന്‍ ഹംസ ട്വന്റിഫോറിനോട് വെളിപ്പെടുത്തി.

മരം മുറിക്കാന്‍ അനുമതിയുണ്ടെന്ന് കാട്ടി വ്യാജരേഖകള്‍ തൊഴിലാളികളെ കാണിച്ചായിരുന്നു മരംമുറിയെന്ന് കരാറുകാരന്‍ പറഞ്ഞു. റവന്യൂ ഉദ്യോഗസ്ഥര്‍ ഇടയ്ക്ക് സ്ഥലത്ത് എത്തിയെന്നും പ്രദേശത്തെ വൈദ്യുതി വിച്ഛേദിച്ചാണ് പദ്ധതി നടത്തിയതെന്നും ഇയാള്‍ പറഞ്ഞു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top