Advertisement

മുട്ടില്‍ മരംമുറിക്കേസില്‍ കരാറുകാരന്റെ വെളിപ്പെടുത്തല്‍; പദ്ധതിയിട്ടത് മൂന്ന് വര്‍ഷം നീണ്ട വന്‍ കൊള്ളയ്ക്ക്‌

June 6, 2021
Google News 1 minute Read

മുട്ടിൽ മരംമുറിക്കൽ വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി കരാറുകാരൻമൂന്ന് വർഷം കൊണ്ട് ഒന്നലരക്ഷത്തോളം ക്യുബിക് മീറ്റർ മരം മുറിച്ച് കടത്താനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് കരാറുകാരൻ ഹംസ ട്വന്റിഫോറിനോട് വെളിപ്പെടുത്തി.

മരം മുറിക്കാൻ അനുമതിയുണ്ടെന്ന് കാട്ടി വ്യാജരേഖകൾ തൊഴിലാളികളെ കാണിച്ചായിരുന്നു മരംമുറിയെന്ന് കരാറുകാരൻ പറഞ്ഞു. റവന്യൂ ഉദ്യോഗസ്ഥർ ഇടയ്ക്ക് സ്ഥലത്ത് എത്തിയെന്നും പ്രദേശത്തെ വൈദ്യുതി വിഛേദിച്ചാണ് പദ്ധതി നടത്തിയതെന്നും ഇയാൾ പറഞ്ഞു.

മുട്ടിൽ മരംമുറി വിവാദമായതോടെ ഹംസയെ വനംവകുപ്പ് ചോദ്യം ചെയ്യാനായി വിളിച്ചപ്പോൾ മുഖ്യപ്രതികളുടെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടായി. കൂടെ നിന്നാൽ ഒന്നിച്ച് രക്ഷപെടാമെന്നായിരുന്നു പ്രതികൾ പറഞ്ഞത്.ജില്ലാ കളക്ടർ, ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, ഡിഎഫ്ഒ, റെയ്ഞ്ച് ഓഫീസർ എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നെന്ന് മൊഴി നൽകാൻ സമ്മർദമുണ്ടായതായും ഹംസ വെളിപ്പെടുത്തി.

Story Highlights: muttil wood robbery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here