Advertisement

പ്ലസ് ടു ക്ലാസുകൾ നാളെ മുതൽ

June 6, 2021
Google News 1 minute Read
Plus two classes tomorrow

കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള ഫ​സ്റ്റ്‌​ബെ​ൽ 2.0 ഡി​ജി​റ്റ​ൽ പ്ലസ് ടു ക്ലാസുകൾ തിങ്കളാഴ്ച മുതൽ സംപ്രേഷണം ചെയ്യും. രാ​വി​ലെ 8.30 മു​ത​ൽ 10 വ​രെ​യും വൈ​കു​ന്നേ​രം 5 മു​ത​ൽ 6 വ​രെ​യു​മാ​യാ​ണ് ക്ലാ​സു​ക​ൾ നടക്കുക. തിങ്കൾ മുതൽ വെള്ളി വരെയാണ് ക്ലാസുകൾ ഉണ്ടാവുക. ഈ ക്ലാസുകൾ ഇതേക്രമത്തിൽ അടുത്ത ആഴ്ച പുനസംപ്രേഷണം ചെയ്യും.

വിവിധ വിഷയങ്ങളിൽ പ്രതിദിനം അഞ്ച് ക്ലാസുകൾ വരെ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിലും ഒരു കുട്ടിക്ക് ഒ​രു ദി​വ​സം പ​ര​മാ​വ​ധി മൂ​ന്നു ക്ലാ​സു​ക​ളേ ഉ​ണ്ടാ​വൂ.

ടിവി ചാനലിനൊപ്പം കൈറ്റ് വിക്ടേഴ്സ് ആപ്പിലൂടെയും ക്ലാസുകൾ കാണാനാവും. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Story Highlights: Plus two classes starts from tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here