Advertisement

അനി ഐ.വി ശശി സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു

June 6, 2021
Google News 1 minute Read

സംവിധായകൻ ഐ.വി ശശിയുടെയും സീമയുടെയും മകനും സംവിധായകനുമായ അനി ഐ.വി ശശി സംവിധാനം ചെയ്ത തമിഴ് ഹ്രസ്വചിത്രം ‘മായ’യുടെ ടീസർ യൂട്യൂബിൽ റിലീസ് ചെയ്തു. 2017ൽ നിർമിച്ച ചിത്രത്തിന്റെ രചനയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നതും അനി തന്നെയാണ്.

അശോക് സെൽവാനും പ്രിയ ആനന്ദുമാണ് മായയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2017ലെ ഷിക്കാഗോ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള (ഫിക്ഷൻ) പുരസ്‌ക്കാരം മായക്ക് ലഭിച്ചിരുന്നു. ചിത്രത്തിൽ നിന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും കൊവിഡ് ദുരിതാശ്വാസത്തിന് ഉപോയോഗിക്കുമെന്ന് അനി പറഞ്ഞു.

നിരവധി പ്രിയദർശൻ ചിത്രങ്ങളിൽ സംവിധാന സഹായിയായിരുന്നു അനി ശശി. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും സംവിധാന സഹായിയായി .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here