Advertisement

വാക്സിൻ വേ​ഗത്തിൽ ലഭ്യമാക്കുന്നത് ലക്ഷ്യം : പ്രധാനമന്ത്രി

June 7, 2021
Google News 2 minutes Read
aims to speed up vaccination says pm narendra modi

കൊവിഡിൽ നിന്ന് രക്ഷപ്പെടാൻ വാക്സിൻ മാത്രമാണ് എക പ്രതിരോധ കവചമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിൻ വേഗത്തിൽ ലഭ്യമാക്കുന്നതിൽ ശ്രദ്ധ വയ്ക്കുന്നുവെന്നും വാക്സിനിനെഷൻ നൂറ് ശതമാനം ആളുകൾക്കും നടത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മിഷൻ ഇന്ദ്രധനുഷ് എല്ലാവർക്കും വേഗത്തിൽ വാക് സിൻ ലഭ്യമക്കാനുള്ള ശ്രമമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

രാജ്യത്ത് നൂറ് വർഷത്തിനിടയിലെ എറ്റവും മോശം സാഹചര്യമാണ് ഉണ്ടായത്. ചരിത്രത്തിൽ ഇതുവരെ അനുഭവിയ്ക്കാത്ത വിഷമതകൾ നേരിട്ടു.
മെഡിക്കൽ ഒക്സിജന് ഉണ്ടായത് ഇതുവരെ അനുഭവപ്പെടാത്ത ആവശ്യഗതയാണ്. – പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടമായവർക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു. കൊറോണ മാനദഡങ്ങൾ ഇനിയും പാലിക്കണമെന്നും എല്ലാവരും മാസ്ക്ക് ധരിയ്ക്കുക എന്നത് ഒരു ശീലമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Story Highlights: aims to speed up vaccination says pm narendra modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here