ഏയ്‌ഞ്ചൽ റിതി; ഭാവാഭിനയം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ തരംഗമായ കൊച്ചു മിടുക്കി മലയാളിയല്ല

ഭാവാഭിനയം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായ കൊച്ചു മിടുക്കിയാണ് ഏയ്ഞ്ചൽ റിതി. പുരികവും ചുണ്ടും വരെ ഉപയോഗിച്ച് വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തിയ പെണ്‍കുഞ്ഞിന്‍റെ പിന്നാലെയാണ് സമൂഹമാധ്യമങ്ങള്‍. വാലിട്ട് കണ്ണെഴുതി വെറൈറ്റി പൊട്ടും തൊട്ട് സിറ്റി സ്ലംസ് എന്ന ആല്‍ബത്തിലെ റണ്‍ റണ്‍ ഐ ആം ഗോണ ഗെറ്റ് ഇറ്റ് എന്ന ഗാനത്തിന് കൂടെ പാടുന്ന പെണ്‍കുട്ടിയുടെ വീഡിയോ ഗിന്നസ് പക്രു അടക്കമുള്ളവര്‍ പങ്കുവച്ചിരുന്നു.
മലര്‍കളെ മലര്‍കളെ എന്ന ഗാനത്തിന് ഈ കൊച്ചുമിടുക്കി നടത്തിയ ഭാവാഭിനയം തകര്‍ത്തതിന് പിന്നാലെ വാട്ട്സ് ആപ്പ് സ്റ്റാറ്റസിലും ഈ കുഞ്ഞിന്‍റെ മുഖം നിറയുകയാണ്. കാഴ്ചയില്‍ മലയാളിയെന്ന് തോന്നുമെങ്കിലും കൊല്‍ക്കത്ത സ്വദേശിനിയായ അഞ്ച് വയസുകാരിയായ ഏയ്ഞ്ചല്‍ റിതിയാണ് വൈറല്‍ വീഡിയോകളിലെ സൂപ്പര്‍ താരം.
മകളുടെ കഴിവുകള്‍ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞതുകൊണ്ടാണ് യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ടിക്ക് ടോക്കിലും മകളുടെ പേരില്‍ അക്കൌണ്ട് തുറന്നത്. പൊലീസിലാണ് റിതിയുടെ അമ്മ ജോലി ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമില്‍ റിതിയെ അന്‍പതിനായിരത്തിലധികം ആളുകളാണ് പിന്തുടരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here