Advertisement

ആര്‍ട്ടിസ്റ്റ് എസ്. ഇളയരാജ അന്തരിച്ചു

June 7, 2021
Google News 1 minute Read

പ്രശസ്ത ആർട്ടിസ്റ് ഇളയരാജ അന്തരിച്ചു. കൊവിഡ് ബാധിച്ചു ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ശ്വാസതടസ്സത്തെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം.

തമിഴ്‌നാട്ടിലെ കുംഭകോണത്തിന് സമീപത്തുള്ള സെമ്പിയാവരമ്പില്‍ ഗ്രാമത്തിലാണ് ഇളയരാജ ജനിച്ചത്. ചെന്നൈയിലെ ഫൈന്‍ ആര്‍ട്ട്‌സ് കോളേജില്‍നിന്ന് ചിത്രരചന പഠിച്ചു. ചിത്രരചനയിലെ റിയലിസമാണ് ഇളയരാജയെ പ്രശസ്തനാക്കിയത്. ദ്രാവിഡ സ്ത്രീകളും അവരുടെ ദിനചര്യകളും ഇളയരാജയുടെ പെയിന്റിങ്ങിലെ സ്ഥിരം വിഷയങ്ങളായിരുന്നു.

തമിഴ്‌ സിനിമയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. സിനിമ പ്രവര്‍ത്തകരായ ആര്‍. പാര്‍ഥിപന്‍, നവീന്‍ മുഹമ്മദലി തുടങ്ങിയവര്‍ ഇളരാജയ്ക്ക് ആദരാഞ്ജലികള്‍ നേർന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here