Advertisement

കർഷകസമരത്തിനിടെ അറസ്റ്റ്; പൊലീസ്‌ സ്‌റ്റേഷന്‌ മുന്നില്‍ കർഷകരുടെ ഉപരോധം

June 7, 2021
Google News 1 minute Read

ഹരിയാനയിൽ കർഷകസമരത്തിനിടെ അറസ്റ്റ് ചെയ്‌തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഉപരോധസമരം തുടരുന്നു. ഹത്തേഹാബാദിലെ തൊഹാന പൊലീസ്‌ സ്‌റ്റേഷൻ ഉപരോധിച്ചാണ് സമരം. പൊലീസ്‌ സ്‌റ്റേഷന്‌ പുറത്ത്‌ പന്തലുകൾ കെട്ടി നൂറുകണക്കിന്‌ കർഷകരാണ് സമരത്തിൽ പങ്കെടുക്കുന്നത്.

ഇന്ന് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ഉപരോധിക്കുമെന്ന് കർഷകസംഘടനകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ട് നേതാക്കൾക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ ഇത് പിൻവലിച്ചു. പൊലീസ് കസ്റ്റഡിയിലുള്ള ഒരു കർഷകനെ കൂടി വിട്ടു കിട്ടുന്നത് വരെ ഉപരോധം തുടരുനാണ് തീരുമാനം.

Story Highlights: Haryana farmers protest, Police station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here