Advertisement

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

June 7, 2021
Google News 1 minute Read

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. കൊവിഡ് രണ്ടാം തരംഗത്തിൽ നിന്നും രാജ്യം പതിയെ തിരിച്ചു കയറുന്ന ഘട്ടത്തിലാണ് രാജ്യത്തോട് സംസാരിക്കാൻ വൈകിട്ട് 5 മണിക്ക് പ്രധാനമന്ത്രി എത്തുന്നത്.

കൊവിഡ് പശ്ചാത്തലത്തിലുള്ള എന്തെങ്കിലും സന്ദേശമാണോ അതല്ല സുപ്രധാനമായ എന്തെങ്കിലും പ്രഖ്യാപനങ്ങൾക്കായാണോ പ്രധാനമന്ത്രി എത്തുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. കൊവിഡ് രണ്ടാം തരംഗത്തിലുണ്ടായ മരണങ്ങളും പെട്രോൾ വില വർധനവും സാമ്പത്തിക വളർച്ചയിലെ ഇടിവും അങ്ങനെ രാജ്യത്തെ പൊതുസ്ഥിതി കേന്ദ്രസർക്കാരിനെതിരായി നിൽക്കുന്ന ഒരു അന്തരീക്ഷമാണ് നിലവിൽ ഉള്ളത്.

വാക്സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് വാക്‌സിനുകളുടെ സംഭരണവും വിതരണവും വീണ്ടും കേന്ദ്രം ഏറ്റെടുത്തേക്കും എന്നാണ് സൂചന. വിദേശ വാക്സിനുകളെ അനുവദിക്കുന്ന കാര്യത്തിലും സർക്കാർ നയത്തിൽ ഇളവ് വരുത്തിയിരിക്കുയാണ്.

Story Highlights: PM Narendra Modi to address the nation today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here