Advertisement

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 1,00,636 പുതിയ കേസുകൾ

June 7, 2021
Google News 1 minute Read

രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ 1,00,636 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ടാം തരംഗത്തിലെ കൊവിഡ് വ്യാപനം കുറയുന്ന ഘട്ടത്തിൽ 2427 ആണ് മരണനിരക്ക്. രോഗമുക്തി നിരക്ക് 94 ശതമാനത്തിലേക്ക് അടുക്കുകയാണ്.

14 ലക്ഷത്തിലധികം ആളുകളാണ് രാജ്യത്ത് ആകെ കൊവിഡ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിലെ ആകെ മരണ സംഖ്യ ഒരു ലക്ഷം കടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 6.3 ശതമാനത്തിലെത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ വർധനവാണിത്.

അതേസമയം ഇന്ത്യയിൽ കുട്ടികളിലെ കൊവിഡ് വാക്‌സിൻ പരീക്ഷണം ഇന്നാരംഭിക്കും.ഡൽഹി എയിംസിലാണ് പരീക്ഷണം നടത്തുക. വരും ദിവസങ്ങളിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിന് താഴെ എത്തുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ പ്രതീക്ഷ.

Story Highlights: covid today india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here