ഹൈക്കമാൻ്റ് തീരുമാനം അംഗീകരിക്കുന്നു; സുധാകരന് അഭിനന്ദനങ്ങൾ: രമേശ് ചെന്നിത്തല

കെ.പി.സി.സി പ്രസിഡൻ്റായി കെ.സുധാകരൻ എം പിയെ നിയോഗിച്ച ഹൈക്കമാൻ്റ് തീരുമാനം അംഗീകരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പുതിയ അധ്യക്ഷൻ കെ സുധാകരന് അദ്ദേഹം അഭിനന്ദനങ്ങൾ നേരുകയും ചെയ്തു.
അതേസമയം പാര്‍ട്ടിയെ ശക്തമായി തിരികെ കൊണ്ടുവരണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം പൂര്‍ണമായും നിറവേറ്റുമെന്ന് നിയുക്ത കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പ്രതികരിച്ചു. പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകും. പാര്‍ട്ടിയെ അധികാരത്തില്‍ തിരികെയെത്തിക്കും. കാലോചിതമായ എല്ലാ തീരുമാനങ്ങളും ഉള്‍ക്കൊള്ളുമെന്നും കെ.സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസിനകത്ത് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. വളരെ സന്തോഷത്തോടെയും ഉത്തരവാദിത്തബോധത്തോടെയുമാണ് ഹൈകമാന്‍ഡിന്‍റെ നിര്‍ദേശം സ്വീകരിച്ചത്. പാര്‍ട്ടിയെ തിരികെ കൊണ്ടുവരാനുള്ള ദൗത്യം സത്യസന്ധമായി നിര്‍വഹിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here