Advertisement

പൂവന്‍കോഴിയാണ് നായകൻ; ശ്രദ്ധനേടി ഹ്രസ്വചിത്രം

June 8, 2021
Google News 0 minutes Read

ലോകസിനിമയിൽ തന്നെ ആദ്യമായി ഒരു പൂവൻ കോഴിയെ പ്രധാന കഥാപാത്രമാക്കി അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയ ഒരു മണിക്കൂർ ദൈർഘ്യമുള്ള കൊച്ചു സിനിമയാണ് പൂവൻകോഴി. പപ്പി ആൻഡ് കിറ്റി എന്റർടെമെന്റിനു വേണ്ടി ഉണ്ണി അവർമ രചനയും സംവിധാനവും നിർവ്വഹിച്ച ഈ കൊച്ചു ചിത്രം ഒരു ക്ളാസിക് ഫാമിലി ഡ്രാമയാണ്. അവർമ്മ മൂവീസ് ചാനലിൽ ചിത്രം റിലീസ് ചെയ്തു.

ചിക്കാഗോയിൽ നടന്ന അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ (ബ്ലോ അപ്പ് ഇന്റർനാഷണൽ ആർട് ഹൗസ് ഫിലിം ഫെസ്റ്റിവൽ) മൂന്ന് ക്യാറ്റഗറികളിൽ അവസാന റൌണ്ട് വരെ ഈ ഹ്രസ്വ ചിത്രം പോയിരുന്നു.

ഒരു പൂവൻകോഴിയാണ് ചിത്രത്തിലെ നായകൻ. ഗ്രാഫിക്സിന്റെ സഹായം കൂടാതെയാണ് സിനിമ എടുത്തിരിക്കുന്നത്.

ജയൻ അവർമ, അർഷ, കുട്ടപ്പൻ, അഞ്ജു എ വി ,പ്രമോദ് പ്രിൻസ്, അബിൻ സജി, ജിബി സെബാസ്റ്റ്യൻ, രാജൻ പി, അഖിൽ വിശ്വനാഥ്, സതീശ് എ.എം, ഗൗതം, വിനോദ് ബോസ്, ഉണ്ണി അവർമ, അരുൺ നാരായണൻ, എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here