മകന് കളിപ്പാട്ടമായി നൽകിയത് ഒരു ഇലക്ട്രിക് ലംബോർഗിനി; അതും മരത്തിൽ തീർത്തത്

മക്കളുടെ ആഗ്രഹം സാധിക്കാൻ ഏതുവഴിയും തേടും മാതാപിതാക്കൾ. അത്തരത്തിൽ മകന്‍റെ ആഗ്രഹം സാധ്യമാക്കാൻ വിയറ്റ്നാമിലെ പിതാവ് നിർമിച്ചത് ഒരു ലംബോർഗിനിയും. ഇലക്ട്രിക് ലംബോർഗിനിയുടെ കുഞ്ഞുപതിപ്പാണ് മകന് ട്രൂങ് വാൻ ഡാഒ നിർമിച്ചത്. അതും പൂർണമായും മരത്തിലും.
മരപ്പണിക്കാരനാണ് ട്രൂങ്. അതിനാൽതന്നെ അനായാസമായി മരത്തിൽ വാഹനം നിർമിക്കാൻ ട്രൂങ്ങിന് കഴിഞ്ഞു.

മകന് സമ്മാനമായി വാഹനം നൽകുകയും ചെയ്തു. ജൂൺ രണ്ടിന് ട്രൂങ് തന്‍റെ ഫേസ്ബുക്ക് പേജിൽ വാഹനത്തിന്‍റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇതോടെ ട്രൂങ്ങിനെയും മകനെയും വാഹനത്തെയും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു.
ഓക്ക് മരത്തിന്‍റെ തടികൊണ്ടാണ് കുഞ്ഞു ലംബോർഗിനിയുടെ നിർമാണം. കളർഫുൾ സ്പീഡോ മീറ്റർ സ്ക്രീൻ ഡിസ്പ്ലേയും എൽ.ഇ.ഡി ലൈറ്റുകളും വാതിലുകളും ഇലക്ട്രിക് ലംബോർഗിനിയുടെ മാതൃകയിലാണ് നിർമാണം. 65 ദിവസമെടുത്താണ് ട്രൂങ് കാർ നിർമിച്ചത്. ശേഷം മകന് കളിപ്പാട്ടമായി നൽകുകയും ചെയ്യുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here