ആമ്പലാൽ നിറഞ്ഞൊരു ഗ്രാമം; കണ്ണും ഹൃദയയും കുളിർപ്പിക്കും കാഴ്ച്ച….

വിയറ്റ്നാമിലെ മേക്കോങ് ഡെൽറ്റ മേഖലയിലെ ഏറ്റവും വലിയ പുഷ്പഗ്രാമമാണ് സാ ഡെക്ക്. ഡോങ് താപ് പ്രവിശ്യയിലാണ് സാ ഡെക്ക് ഉൾപ്പെടുന്നത്. ആമ്പൽ കൃഷി വ്യാപകമായി നടക്കുന്ന തെക്കൻ വിയറ്റ്നാമിലെ ഏറ്റവും കൂടുതൽ ആമ്പൽ പൂക്കൾ വിരിയുന്നത് ഇവിടെയാണ്. നൂറ് വർഷം പഴക്കമുള്ള ഈ ഗ്രാമത്തിലെ ആളുകളുടെ പ്രധാന ഉപജീവന മാർഗം കൂടിയാണിത്. സാ ഡെക്കിൽ മൊത്തം 600 ഹെക്ടർ സ്ഥലത്തു പൂക്കൃഷിയുണ്ടെന്നാണ് കണക്ക്. 2500 ഓളം വിവിധ തരം പുഷ്പ്പങ്ങളുമുണ്ട്.
വിയറ്റ്നാമിലെ പ്രധാന ഉത്സവമായ ടെറ്റിന്റെ ആഘോഷങ്ങളിൽ ഒഴിവാക്കാനാകാത്ത ഘടകമാണ് ഈ പൂക്കൾ. ഉത്സവ സമയത്ത് വിയറ്റ്നാമിലെ മുഴുവൻ വീടുകളും ഈ ആമ്പൽ പൂക്കൾ ഉപയോഗിച്ച് അലങ്കരിക്കും.ജൈവസമൃദ്ധമായ പ്രദേശമായതിനാൽ വിയറ്റ്നാമിന്റെ അരിക്കൊട്ട എന്നാണ് ഇവിടം അറിയപ്പെടുന്നത്.
സോഷ്യൽ മീഡിയയിൽ നിരവധി തവണ ഈ പൂക്കളുടെ ചിത്രങ്ങൾ വൈറലായിട്ടുണ്ട്. ഓരോ വർഷവും ഇങ്ങോട്ടേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. അത്രമേൽ സുന്ദരമാണ് ആമ്പൽ പൂക്കൾ നിറഞ്ഞിരിക്കുന്ന ഈ ഗ്രാമത്തിന്റെ കാഴ്ച. പലവർണത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ കർഷകർ നീളൻ തണ്ടുകളോട് കൂടിയ പലനിറത്തിലുള്ള ആമ്പൽ പൂക്കൾ വെള്ളത്തിലിറങ്ങി പൂവ് പറിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു. സാധാരണ സെപ്റ്റംബർ മുതൽ നവംബർ പകുതി വരെയുള്ള സമയത്ത് ആമ്പൽ വിളയെടുപ്പ് കാണാൻ ആളുകൾ എത്താറുള്ളത്. എന്നാൽ ഈ ചിത്രം വൈറലായതോടെ ഈ സ്ഥലം തേടി പതിമടങ്ങ് ആൾക്കാരാണ് ഇങ്ങോട്ടേക്ക് എത്തുന്നത്.
Story Highlights: lily harvest in vietnam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here