അഞ്ച് ശുപാര്‍ശകള്‍ അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് ചട്ടങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന ശുപാര്‍ശകള്‍ അടിയന്തരമായി നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. പണം നല്‍കിയുള്ള വാര്‍ത്ത നിരോധിക്കണം എന്നതടക്കം അഞ്ച് പരിഷ്‌കരണങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കും. ഇതിന് മുന്നോടിയായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അടിയന്തിരമായി വിജ്ഞാപനം ചെയ്യാന്‍ ആവശ്യപ്പെട്ടത്. പണം നല്‍കിയുള്ള വാര്‍ത്ത, ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാത്തത് എന്നിവ തെരഞ്ഞെടുപ്പ് ചട്ടലംഘനമായി കണക്കാക്കുക, തെറ്റായ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് ശിക്ഷ രണ്ട് വര്‍ഷം തടവായി വര്‍ധിപ്പിക്കുക, നിശ്ബദ പ്രചാരണ സമയത്തെ അച്ചടി മാധ്യമങ്ങളിലെ പരസ്യ പ്രസിദ്ധീകരണം വിലക്കുക തുടങ്ങി അഞ്ച് നിര്‍ദ്ദേശങ്ങളാണ് കമ്മീഷന്‍ അടിയന്തരമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ടത്.
അടിയന്തരമായി ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് കമ്മീഷന്‍ നിയമ മന്ത്രാലയത്തിന് കത്തെഴുതി. പുതിയ വോട്ടര്‍മാര്‍ക്കായി ഒരു വര്‍ഷത്തില്‍ ഒന്നിലധികം രജിസ്‌ട്രേഷന്‍ തിയതികള്‍ അനുവദിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. ഇലക്ഷന്‍ കമ്മീഷന്റെ 40 ഓളം നിര്‍ദേശങ്ങള്‍ ആണ് നടപ്പിലാക്കാതെ സര്‍ക്കാറിന് മുന്നിലുള്ളത്.
അതേസമയം ഒഴിവുവന്ന ഇലക്ഷന്‍ കമ്മീഷണര്‍ തസ്തികയിലേക്ക് അനൂപ് ചന്ദ്ര പാണ്ഡെയെ നിയമിച്ചു. സുനില്‍ അറോറയിക്ക് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ വന്ന ഒഴിവിലേക്കാണ് നിയമനം. ഉത്തര്‍പ്രദേശ് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അനൂപ് ചന്ദ്ര പാണ്ഡെ ഉത്തര്‍പ്രദേശിലെ മുന്‍ ചീഫ് സെക്രട്ടറിയായിരുന്നു.
Story Highlights: election commission, election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here