കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആരംഭിച്ചു

സംസ്ഥാനത്ത് ലോക്ക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തോളമായി നിര്‍ത്തിവെച്ചിരുന്ന കെ എസ് ആര്‍ ടി സിയുടെ ദീര്‍ഘദൂര സര്‍വ്വീസ് ഇന്ന് രാവിലെയോടെ പുനരാരംഭിച്ചു. കൊവിഡ് പ്രോട്ടോകോളുകളെല്ലാം പാലിച്ചാണ് സര്‍വ്വീസ് തുടങ്ങിയിരിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ നിന്ന് മാത്രം 75ഓളം ദീര്‍ഘദൂര സര്‍വ്വീസുകളാണ് തുടങ്ങിയത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് പലയിടത്തും കുടുങ്ങിക്കിടന്ന യാത്രക്കാര്‍ക്ക് വലിയ ആശ്വാസമേകുന്നതാണ് പുതിയ സര്‍വ്വീസുകള്‍.
സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ ‘എൻറെ കെഎസ്ആർടിസി’മൊബൈൽ ആപ്, www.ker alartc.com എന്ന വെബ്‌സൈറ്റിലും ലഭിക്കും. ടിക്കറ്റുകൾ ഓൺലൈനിലൂടെ റിസർവ് ചെയ്യാം.
നാഷണൽ ഹൈവേ, എംസി റോഡ്, മറ്റുപ്രധാന സ്റ്റേറ്റ് ഹൈവേകൾ എന്നിവിടങ്ങളിലൂടെയാണു സർവീസുകൾ നടത്തുന്നത്. ഓർഡിനറി, ബോണ്ട് തുടങ്ങിയ ഇപ്പോഴത്തെ സർവീസുകൾ നിലവിലുള്ളതുപോലെ തുടരും. കർശന നിയന്ത്രണമുള്ള 12, 13 തീയതികളിൽ ദീർഘദൂര സർവീസുകൾ ഉണ്ടാകില്ല.
യാത്രക്കാർ ആവശ്യമുള്ള രേഖകൾ കരുതണം. ബസുകളിൽ ഇരുന്നുമാത്രമേ യാത്ര അനുവദിക്കൂ. ലോക്ക്ഡൗൺ പിൻവലിക്കുന്ന 17 ന് ദീർഘദൂര സർവീസുകൾ പൂർണമായും പുനരാരംഭിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here