കെഎസ്ആര്‍ടിസിയിലെ 100 കോടിയുടെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് അനുമതി

കെഎസ്ആര്‍ടിസിയിലെ 100 കോടി ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. ആഭ്യന്തര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗതാഗതമന്ത്രി നല്കിയ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു.
ജനുവരി 16ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആക്ഷേപം ഉന്നയിച്ചത്. 2010-13 കാലഘട്ടത്തില്‍ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെ 100 കോടി കാണാനില്ലെന്നായിരുന്നു പ്രധാന ആരോപണം. ഇത് സംബന്ധിച്ച ഫയലുകള്‍ കെഎസ്ആര്‍ടിസിയില്‍ ഇല്ലെന്ന ഗുരുതര ആരോപണവും എംഡി ഉന്നയിച്ചിരുന്നു.
എംഡിയുടെ റിപ്പോര്‍ട്ട് വിലയിരുത്തിയ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. എംഡി ആരോപണം ഉന്നയിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും വിജിലന്‍സ് അന്വേഷണം പുരോഗമിക്കാത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
Story Highlights: KSRTC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here