സംസ്ഥാനത്തെ നെല്ല് സംഭരണത്തില്‍ വീഴ്ചയെന്ന് സിഎജി റിപ്പോര്‍ട്ട്

പൊതുമേഖലാ സ്ഥാപനങ്ങള്‍ കര്‍ഷകരില്‍ നിന്ന് ആവശ്യമായ അളവില്‍ നെല്ല് സംഭരിച്ചില്ലെന്ന് സിഎജി. സംസ്ഥാനത്തെ നെല്ല് സംസ്‌കരണ ശേഷി കാര്യമായി ഉപയോഗിച്ചില്ല. 21.85 കോടി രൂപയ്ക്ക് സ്ഥാപിച്ച നെല്ല് സംസ്‌കരണ ശേഷി ഉപയോഗിച്ചില്ലെന്നും സിഎജി വ്യക്തമാക്കി.
ഉത്പാദിപ്പിച്ച അരിയുടെ തുച്ഛമായ അളവ് മാത്രമാണ് വിതരണം ചെയ്തത്. ഇതുമൂലം നെല്ല് കര്‍ഷകര്‍ക്ക് ന്യായമായ വില കിട്ടിയില്ലെന്നും സിഎജി കണ്ടെത്തി. പൊതുവിതരണ കേന്ദ്രങ്ങളിലൂടെ ഉത്പാദിപ്പിച്ച അരിയുടെ കുറച്ച് അളവ് മാത്രമേ വിതരണം ചെയ്തുള്ളൂ.
കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ലക്‌സുകളുടെ നിര്‍മാണത്തില്‍ കാര്യക്ഷമത കാട്ടിയില്ല. ഇതുമൂലം കോപ്ലക്‌സ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കാലതാമസം ഉണ്ടായി. 2019 മാര്‍ച്ച് 31 വരെയുള്ള റിപ്പോര്‍ട്ടാണ് സിഎജി നിയമസഭയില്‍ വച്ചത്.
Story Highlights: cag, paddy procurement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here