അഭിമുഖ പരീക്ഷയ്ക്ക് 1000ലേറെ പേര്‍; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം. മെഡിക്കല്‍ കോളജില്‍ നടന്ന അഭിമുഖ പരീക്ഷയില്‍ ആയിരത്തിലേറെ പേരാണ് പങ്കെടുത്തത്.
ലോക്ക് ഡൗണും കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങളും നിലനില്‍ക്കെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അഭിമുഖ പരീക്ഷയ്ക്കായി തിക്കും തിരക്കും അനുഭവപ്പെട്ടത്. നഴ്‌സിംഗ്, ട്രെയിനിംഗ് സ്റ്റാഫ് അടക്കമുള്ള തസ്തികകളിലേയ്ക്ക് താത്ക്കാലിക നിയമനത്തിനുള്ള അഭിമുഖമാണ് നടന്നത്. പതിനൊന്ന് മണിക്ക് എത്താനായിരുന്നു നിര്‍ദേശമെങ്കിലും രാവിലെ ആറ് മണിക്ക് തന്നെ ആളുകള്‍ എത്തിതുടങ്ങി. തുടര്‍ന്ന് ആളുകള്‍ മെഡിക്കല്‍ കോളജ് പരിസരത്ത് തടിച്ചുകൂടി. സംഭവം വിവാദമായതോടെ അഭിമുഖം നിര്‍ത്തിവച്ചു.
Story Highlights: covid protocol violation in trivandrum medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here