Advertisement

ആരോഗ്യ രംഗത്ത് വിദഗ്ധരെ സൃഷ്ടിക്കാൻ ക്രാഷ് കോഴ്‌സിന് തുടക്കമിട്ട് വയനാട് ജില്ലാ ഭരണകൂടം

June 10, 2021
Google News 2 minutes Read

ആരോഗ്യ രംഗത്ത് വിദഗ്ധരെ സൃഷ്ടിക്കുന്നതിന് പ്രത്യേക ക്രാഷ് കോഴ്‌സ് പരിശീലനം നടപ്പാക്കാനൊരുങ്ങി വയനാട് ജില്ല. കൊവിഡ് അടക്കമുള്ള മഹാമാരികളെ പ്രതിരോധിക്കുന്നതിനും കൊവിഡ് മുന്നണി പോരാളികളെ സൃഷ്ടിക്കുന്നതിനുമായി മിനിസ്ട്രി ഓഫ് സ്‌കിൽ ഡെവലപ്‌മെന്റ് ആന്റ് എൻട്രപ്രണർഷിപ്പ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകുകയാണ് ചെയ്യുന്നത്.

വയനാട് ജില്ലാ ഭരണകൂടവും നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപറേഷനും സഹകരിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്,ഹോം ഹെൽത്ത് എയ്ഡ്, മെഡിക്കൽ എക്യുപ്‌മെന്റ് ടെക്‌നോളജി അസിസ്റ്റൻറ് എന്നീ കോഴ്‌സുകളിലാണ് പരിശീലനം നൽകുക. ഏതെങ്കിലും വിഷയത്തിൽ പ്ലസ്ടു പാസായവർക്ക് എമർജൻസി മെഡിക്കൽ ടെക്ക്‌നീഷ്യൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസും ഐ.ടി.ഐ യോഗ്യതയോടൊപ്പം 3-5 വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും അല്ലെങ്കിൽ ടെക്നിക്കൽ ഡിപ്ലോമ പൂർത്തിയാക്കിയവർക്കും മെഡിക്കൽ എക്യുപ്‌മെന്റ് ടെക്‌നോളജി അസിസ്റ്റൻറ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. മറ്റെല്ലാ വിഭാഗങ്ങൾക്കും പത്താം ക്ലാസാണ് യോഗ്യത. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരുമാസത്തെ സൗജന്യ പരിശീലനവും 90 ദിവസത്തെ ഓൺ ജോബ് പരിശീലനവും നൽകും.
ആദ്യഘട്ടത്തിൽ ‘ഹോം ഹെൽത്ത് എയ്ഡ്’ എന്ന കോഴ്‌സ് മാത്രമാണ് വയനാട് ജില്ലയിൽ ജൂൺ മാസത്തിൽ നടത്തുന്നത്.

Story Highlights: free crash course to mould efficient employees in health field

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here