Advertisement

ടൂറിസം മേഖലയിൽ വാക്സിൻ ജൂലൈ 15നകം; മുഹമ്മദ് റിയാസ്

June 10, 2021
2 minutes Read

സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ജൂലൈ 15നുള്ളിൽ വാക്സിന്‍ നല്‍കാനാണ് നോക്കുന്നത്. കൊവിഡ് വന്നശേഷം ടൂറിസം മേഖലയില്‍ 33,675 കോടി നഷ്ടമുണ്ടായതായും മന്ത്രി പറഞ്ഞു.

ടൂറിസം രംഗത്തെ പ്രവർത്തകരെ മുന്നണിപ്പോരാളികളായി കണക്കാക്കി വാക്സിനേഷൻ നൽകാൻ ആരംഭിച്ചിട്ടുണ്ട്. പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എല്ലാവർക്കും ആരോഗ്യവകുപ്പിന്റെ സഹായത്തോടെ വാക്സിൻ നൽകാനുള്ള ശ്രമം ആലോചനയിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Story Highlights: Kerala Tourism , Vaccination , Minister Mohammed Riyas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top