Advertisement

കിം ജോങ് ഉന്നിന്റെ പുതിയ ചിത്രം പുറത്തുവിട്ട് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി; പിന്നാലെ അഭ്യൂഹങ്ങളും

June 10, 2021
1 minute Read

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പുതിയ ചിത്രം പുറത്തവന്നതിന് പിന്നാലെ അഭ്യൂഹങ്ങളും. നോര്‍ത്ത് കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്ന കിമ്മിന്റെ ചിത്രമാണ് ഉത്തര കൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടത്.

മുന്‍പത്തേതില്‍ നിന്ന് വിപരീതമായി മെലിഞ്ഞ അവസ്ഥയിലുള്ള കിമ്മിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. നാളുകള്‍ക്ക് ശേഷം ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട കിമ്മിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന രീതിയിലാണ് ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കിമ്മിന്റെ വാച്ചും ചര്‍ച്ചാ വിഷയമായി. 2020 മാര്‍ച്ചില്‍ ഉപയോഗിച്ച വാച്ചല്ല നിലവില്‍ അദ്ദേഹം ഉപയോഗിക്കുന്നതെന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തല്‍.

ഒരു സമയത്ത് കിം ജോങ് ഉന്‍ മരിച്ചു എന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഉത്തരകൊറിയന്‍ രാഷ്ട്രപിതാവ് കിം ഇല്‍ സങിന്റെ ജന്മദിനാഘോഷത്തില്‍ ഉള്‍പ്പെടെ കിം ജോങ് ഉന്‍ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് അഭ്യൂഹങ്ങള്‍ പരന്നത്.

Story Highlights: kim jong un, north korea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top