ദൈവത്തിന്റെ ആധാർ കാർഡ് ഉണ്ടോ? ഇല്ലെങ്കിൽ ക്ഷേത്രഭൂമിയിലെ ഗോതമ്പ് വിൽക്കാൻ പറ്റില്ലെന്ന് അധികൃതർ

ക്ഷേത്രഭൂമിയിലെ ഗോതമ്പ് വിൽക്കണമെങ്കിൽ ദൈവത്തിന്റെ ആധാർ കാർഡ് ആവശ്യപ്പെട്ട് അധികൃതർ. ഉത്തർ പ്രദേശിലെ ബാംദ ജില്ലയിൽ കുർഹാര ഗ്രാമത്തിലാണ് സംഭവം. ക്ഷേത്രഭൂമിയിൽ വളർത്തുന്ന ധാന്യം വിൽക്കാൻ പൂജാരി മഹന്ത് രാം കുമാർ ദാസ് സർക്കാർ സംഭരണ ??കേന്ദ്രത്തിൽ എത്തിയപ്പോഴാണ് ഭൂ ഉടമയുടെ ആധാർ കാർഡ് ആവശ്യപ്പെട്ടത്.
രാം ജാനകി ക്ഷേത്രത്തിലെ പൂജാരിയോടാണ് ദൈവത്തിന്റെ ആധാർ കാർഡ് ഹാജരാക്കാൻ ആവശ്യപ്പെട്ടത്. ഏഴ് ഹെക്ടർ വരുന്ന ക്ഷേത്രഭൂമി ശ്രീരാമന്റെയും സീതാദേവിയുടെയും പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ധാന്യങ്ങൾ വിൽക്കണമെങ്കിൽ സ്ഥലത്തിന്റെ ഉടമയുടെ ആധാർ കാർഡ് ഹാജരാക്കണമെന്നാണ് നിയമം. 100 ക്വിന്റൽ ഗോതമ്ബാണ് വിൽപ്പനയ്ക്കായി സർക്കാർ മണ്ഡിയിലെത്തിച്ചത്.
ദേവന്റെയും ദേവിയുടെയും പേരിലുള്ള ആധാർ കാർഡ് എടുക്കാത്തതിനാൽ ധാന്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ ഇതുവരെ ചെയ്യാൻ കഴിഞ്ഞിട്ടില്ല. പൂജാരി സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ കണ്ട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ആധാർ കാർഡുണ്ടെങ്കിൽ മാത്രമെ രജിസ്ട്രേഷൻ നടത്താൻ കഴിയുവെന്നാണ് മജിസ്ട്രേറ്റ് വ്യക്തമാക്കി.
കഴിഞ്ഞ കുറേ വർഷങ്ങളായി താൻ ധാന്യം വിൽക്കാറുണ്ടെന്നും ഇത്തരം അനുഭവം ആദ്യമാണെന്നും പൂജാരി പറഞ്ഞു. ഇങ്ങനെ ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് താൻ ജീവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here