Advertisement

മുട്ടിൽ മരംമുറി കേസ്; വി മുരളീധരൻ നാളെ വയനാട് സന്ദർശിക്കും

June 10, 2021
1 minute Read

കേന്ദ്രമന്ത്രി വി മുരളീധരൻ നാളെ വയനാട് മുട്ടിലിൽ മരംമുറി നടന്ന സ്ഥലം സന്ദർശിക്കും. വാഴവറ്റയ്ക്ക് സമീപം മരംമുറിച്ച കോളനി ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് സന്ദർശിക്കുക. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കറിന് വി മുരളീധരൻ കത്ത് നൽകിയിരുന്നു.

നാളെ പകൽ പതിനൊന്ന് മണിയോടെയാണ് സന്ദർശനം നടത്തുക. മരംമുറി കേസിൽ ബിജെപി സജീവമായി ഇടപെടുന്നതിന്റെ സൂചനകളാണ് വി മുരളീധരന്റെ നാളത്തെ സന്ദർശനത്തോടെ വ്യക്തമാകുന്നത്. കേസിൽ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രകാശ് ജാവദേക്കറിന് നൽകിയ കത്തിൽ വി. മുരളീധരൻ ചൂണ്ടിക്കാട്ടിയിരുന്നു. ന്നത്. മാഫിയകളെ സംരക്ഷിക്കുകയും അവർക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന സർക്കാറാണ് കേരളത്തിലേതെന്ന് വി. മുരളീധരൻ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ഇത്തരം മരംമുറി സംഭവങ്ങൾ എല്ലാം ഇതിന്റെ ഭാഗമായി കേന്ദ്രം അന്വേഷിക്കും. മുട്ടിൽ മരംമുറി സംഭവം, കൊടകര കേസിൽ പ്രതിരോധത്തിലായ ബിജെപിയുടെ പ്രത്യാക്രമണമല്ലെന്നും വി. മുരളീധരൻ പറഞ്ഞു.

Story Highlights: v muraleedharan, muttil wood roberry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top