വാക്സിൻ സ്റ്റോക്ക് വിവരം പരസ്യപ്പെടുത്തരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട്

വാക്സിൻ സ്റ്റോക്ക് വിവരം പരസ്യപ്പെടുത്തരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇവിന്‍ സംവിധാനത്തിലെ വിവരം പുറത്ത് വിടരുതെന്നും വിവരം കേന്ദ്രത്തിന്‍റെ അധികാര പരിധിയില്‍ വരുന്നതെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ അറിയിപ്പ്. സെപ്റ്റംബറോടെ രാജ്യത്തെ 80 ശതമാനം പേർക്ക് വാക്സിൻ നല്‍കണമെന്നും അറിയിച്ചു.
ഒരുദിവസം 90 ലക്ഷം പേര്‍ക്കെങ്കിലും വാക്സിൻ നല്‍കുന്ന തരത്തില്‍ വാക്സിനേഷന്‍ വര്‍ധിപ്പിക്കണമെന്നാണ് ധനമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. വാക്സിൻ വിതരണം വീണ്ടും ഏറ്റെടുത്ത ശേഷമുള്ള പുതുക്കിയ മാര്‍ഗ്ഗരേഖ കേന്ദ്രം പുറത്തിറക്കിയിരുന്നു. രോഗികളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കിയാകും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം വാക്സിൻ വിതരണം ചെയ്യുക.
വാക്സിൻ പാഴാക്കിയാല്‍ വിതരണത്തില്‍ കുറവ് വരുത്തും. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സിൻ നൽകുമ്പോൾ അതിന്‍റെ മുന്‍ഗണന ക്രമം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here