Advertisement

മുട്ടിൽ കേസ് പ്രതികളെ കണ്ടിരുന്നെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ; മരംമുറി നടന്നത് ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത്

June 11, 2021
Google News 1 minute Read

മുട്ടിൽ മരംമുറി കേസിൽ പ്രതികളെ കണ്ടിരുന്നെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വനംമന്ത്രിയാകുന്നതിന് മുൻപായിരുന്നു കൂടിക്കാഴ്ചയെന്നും എ കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

മുട്ടിലിൽ മരംമുറി നടന്നത് ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ്. ഇതിൽ വനംവകുപ്പിന് ഒരു പങ്കുമില്ല. വനഭൂമിയിൽ നിന്നല്ല പട്ടയ ഭൂമിയിൽ നിന്നാണ് മരംമുറിച്ചതെന്നും എ കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കേസിൽ അന്വേഷണ സംഘത്തിൽ നിന്ന് ഡിഎഫ്ഒ പി ധനേഷ്‌കുമാറിനെ മാറ്റിയത് അറിഞ്ഞില്ലെന്നും വിഷയം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. തനിക്ക് കിട്ടിയ റിപ്പോർട്ടിൽ ധനേഷ് കുമാർ അന്വേഷണ സംഘത്തിലുണ്ടെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി. മരംമുറി വിവാദത്തിൽ ഇടക്കാല റിപ്പോർട്ട് തേടുമെന്നും റിപ്പോർട്ട് കിട്ടിയ ശേഷം ആവശ്യമെങ്കിൽ മറ്റ് വകുപ്പുകളുടെ അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story Highlights: AK saseendran, muttil wood roberry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here