ജമ്മു കശ്മീരിൽ വീടുകൾക്ക് തീപിടിച്ചു; രക്ഷകരായി സൈന്യവും പൊലീസും

ജമ്മു കശ്മീരിൽ വീടുകൾക്ക് തീപിടിച്ചു. കശ്മീരിലെ ബരാമുള്ളയിൽ, 20ൽ പരം വീടുകൾക്കാണ് തീപിടിച്ചത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 31 കുടുംബങ്ങൾക്കാണ് ഇതോടെ വീടില്ലാതായത്. സംഭവത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല. അതേസമയം, 6 പേർക്ക് പരുക്ക് പറ്റിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വ്യാഴാഴ്ച രാത്രിയാണ് തീപിടുത്തം ഉണ്ടായത്. 20 വീടുകൾക്ക് തീപിടിച്ചെങ്കിലും ജമ്മു കശ്മീർ പൊലീസിൻ്റെയും പട്ടാളത്തിൻ്റെയും ഇടപെടൽ അപകടനിരക്ക് വളരെ കുറയാൻ സഹായിച്ചു. തീപിടുത്തം ഉണ്ടായ വീടുകളിലെയും സമീപ വീടുകളിലെയും ഗ്യാസ് സിലിണ്ടർ വേഗം എടുത്തുമാറ്റിയത് വലിയ ദുരന്തം ഒഴിവാക്കി. വീടുകളിൽ നിന്ന് രക്ഷപ്പെടുത്തിയവരെ താത്കാലികമായി അടുത്തുള്ള മുസ്ലിം പള്ളിയിലേക്ക് മാറ്റിയെന്ന് അധികൃതർ അറിയിച്ചു. ഇവർക്ക് വേണ്ട ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തിയെന്നും അധികൃതർ അറിയിച്ചു.
Story Highlights: Army police rescue people after fire engulfs houses in jammu kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here