കൊവിഡ്; ഇന്ത്യയില്‍ നിന്നുള്ള സമുദ്രവിഭവങ്ങളുടെ ഇറക്കുമതി നിരോധിച്ച് ചൈന

കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ശീതീകരിച്ച സമുദ്രവിഭവങ്ങളുടെ ഇറക്കുമതി നിരോധിച്ച് ചൈന.
പാക്കേജിങിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് താത്ക്കാലിക നിരോധനമേര്‍പ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയിലെ ആറ് കമ്പനികളില്‍ നിന്നെത്തിയ ഉത്പന്നങ്ങളുടെ പുറംപൊതിയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ശീതികരിച്ച ഭക്ഷ്യവസ്തുക്കള്‍ സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് ചൈന വിതരണാനുമതി നല്‍കി വരുന്നത്. കഴിഞ്ഞവർഷം മുതൽ നിരവധി കമ്പനികളിൽ നിന്ന് ഭക്ഷ്യവിഭവങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ചൈന വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.
Story Highlights: China Suspends Import Of Frozen Seafood From 6 Indian Firms After Coronavirus Traces Found On Packaging
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here