നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്തില്ല; ടെലഗ്രാമിനും ഫേസ്ബുക്കിനും പിഴയിട്ട് റഷ്യ

രാജ്യത്ത് നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി ടെലഗ്രാമിനും ഫേസ്ബുക്കിനും പിഴയിട്ട് റഷ്യ. മോസ്കോയിലെ കോടതിയാണ് പിഴ വിധിച്ചത്. ഫേസ്ബുക്കിന് 17 മില്ല്യൺ റൂബിളും (ഏകദേശം 1.7 കോടി രൂപ) ടെലഗ്രാമിന് 10 മില്ല്യൺ റൂബിളുമാണ് (ഏകദേശം ഒരു കോടി) പിഴ. ഏത് തരത്തിലുള്ള ഉള്ളടക്കം നീക്കം ചെയ്യാത്തതിനാണ് പിഴ വിധിച്ചതെന്ന് വ്യക്തമല്ല.
കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ ഇത് രണ്ടാം തവണയാണ് ഈ കമ്പനികൾക്ക് റഷ്യ പിഴയൊടുക്കുന്നത്. റഷ്യൻ അധികൃതർക്കെതിരായ പോസ്റ്റുകൾ പിൻവലിക്കാത്തതിന് മെയ് 25ആം തിയതി ഫേസ്ബുക്കിന് 26 മില്ല്യൺ റൂബിൾ പിഴ വിധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ മാസം, പ്രതിഷേധങ്ങൾക്കുള്ള ആഹ്വാനം പിൻവലിക്കാത്തതിന് ടെലഗ്രാമിന് 5 മില്ല്യൺ റൂബിളും പിഴ വിധിച്ചു.
Story Highlights: Facebook, Telegram Fined by Russia Over Failing to Remove Banned Content
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here