കൊച്ചി ആയുധക്കടത്ത്: ആറ് ശ്രീലങ്കന്‍ സ്വദേശികളഉടെ അറസ്റ്റ് രേഖപ്പെടുത്തി എൻഐഎ

കൊച്ചി ആയുധക്കടത്തുമായി ബന്ധപ്പെട്ട് ആറ് ശ്രീലങ്കന്‍ സ്വദേശികളഉടെ അറസ്റ്റ് രേഖപ്പെടുത്തി എൻഐഎ. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ശ്രീലങ്കൻ സ്വദേശികളായ നന്ദന, ജനക ദാസ് പ്രിയ, മെൻഡിസ് ഗുണശേഖര, നമേഷ്, തിലങ്ക മധുഷൻ, നിശങ്ക എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസന്വേഷിക്കുന്ന എന്‍ഐഎ കൊച്ചി യൂണിറ്റിന്റേതാണ് നടപടി.
മാർച്ച് 25 നാണ് ഇറാനിൽ നിന്ന് 300 കിലോ ഹെറോയിനുമായി പോകുകയായിരുന്ന രവി ഹൻസി എന്ന ശ്രീലങ്കൻ ബോട്ടിനെ തീരസംരക്ഷണ സേന പിടികൂടിയത്. പ്രതികളിൽ നിന്ന് അഞ്ച് എ കെ 47 തോക്ക്, 1000 തിരകൾ എന്നിവയും കണ്ടെത്തിയിരുന്നു. അന്താരാഷ്ട്ര മാനമുള്ള കേസ് ആയതിനാല്‍ എൻഎഐ കേസ് ഏറ്റെടുക്കുകയായിരുന്നു.
Story Highlights: NIA arrest six srilankan natives
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here