മുട്ടില്‍ മരംമുറി കേസ്; സര്‍ക്കാര്‍ അന്വേഷണം ശരിയായ ദിശയിലല്ലെങ്കില്‍ കേന്ദ്രം ഇടപെടുമെന്ന് വി. മുരളീധരന്‍

മുട്ടില്‍ മരംമുറിയില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ശരിയായ ദിശയിലല്ലെങ്കില്‍ കേന്ദ്രം ഇടപെടുമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. വിഷയം കേവലം വയനാട്ടില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. റവന്യു വകുപ്പിന്റെ അലംഭാവം ഗൗരവമുള്ളത്. വിവാദ ഉത്തരവിറങ്ങിയ വഴി എന്ത് കൊണ്ട് സര്‍ക്കാര്‍ അന്വേഷിക്കുന്നില്ലെന്നും മുരളീധരന്‍ ചോദിച്ചു. മരം മുറി നടന്ന സ്ഥലങ്ങളില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു മുരളീധരന്റെ പ്രതികരണം.
വിവാദ മരം മുറി നടന്ന മുട്ടില്‍ സൗത്ത് വില്ലേജിലെ ആദിവാസി കോളനികളില്‍ ഉള്‍പ്പെടെയാണ് വി മുരളീധരന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സംഘം സന്ദര്‍ശനം നടത്തിയത്. മുറിച്ചു മാറ്റിയ ഈട്ടി തടികളുടെ അവശിഷ്ടങ്ങള്‍ നേരില്‍ കണ്ടും ഭൂവുടമകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചുമാണ് സന്ദര്‍ശനം. തങ്ങള്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് ആദിവാസി കുടുംബങ്ങള്‍ ബോധ്യപ്പെടുത്തി.
ഡിഎഫ്ഒ ധനേഷ് കുമാറിനെ അന്വേഷണത്തില്‍ നിന്ന് മാറ്റിയതില്‍ രാഷ്ട്രീയ നേതൃത്വം ഉത്തരം പറയണമെന്നും വിവിധ മാഫിയകളുടെ സര്‍ക്കാരായി ഈ സര്‍ക്കാര്‍ മാറിയെന്നും വി. മുരളീധരന്‍ ആരോപിച്ചു. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സി കെ ജാനു തുടങ്ങിയവരും മസംഘത്തിലുണ്ടായിരുന്നു.
Story Highlights: v muraleedharan, muttil forest robbery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here