യുവതിയെ 10 വർഷം ഒളിവിൽ താമസിപ്പിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ കേസെടുത്തു

പാലക്കാട് നെന്മാറയിൽ കാമുകിയെ പത്ത് വർഷം ഒളിവിൽ താമസിപ്പിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ കേസെടുത്തു. വിഷയത്തിൽ ഇടപെട്ട വനിതാ കമ്മിഷൻ നെന്മാറ പൊലീസിനോട് റിപ്പോർട്ട് തേടി. നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മിഷൻ അംഗം ഷിജി ശിവജി പ്രതികരിച്ചു.
പത്ത് വർഷം വീട്ടുകാരറിയാതെ കാമുകിയെ സ്വന്തം വീട്ടിൽ താമസിപ്പിച്ച യുവാവിന്റെ കഥ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. റഹ്മാനാണ് സമീപവാസിയായ സജിതയെ വീട്ടിൽ താമസിപ്പിച്ചത്. യുവാവിന്റെ വീട്ടുകാരോ പൊലീസോ നാട്ടുകാരോ സംഭവമറിഞ്ഞിരുന്നില്ല. യുവതിക്ക് കൗൺസലിങ് നൽകാനും വനിതാ കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്.
Story Highlights: women’s commission, nenmara incident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here