ആയിഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി

ലക്ഷദ്വീപിലെ നടിയും സംവിധായികയുമായ ആയിഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി. രാജ്യദ്രോഹ കേസില്‍ സൗജന്യ നിയമ സഹായം നല്‍കാനൊരുക്കമാണെന്ന് എറണാകുളം ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു.
ലക്ഷദ്വീപില്‍ കേസില്‍ അകപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും നിയമസഹായം നല്‍കാന്‍ സിപിഐ നിയമ സഹായ വേദി രൂപീകരിച്ചു. മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ തമ്പാന്‍ തോമസിന്റെ നേതൃത്വത്തില്‍ 16 അഭിഭാഷകര്‍ നിയമ സഹായ വേദിയില്‍ ഉണ്ട്.
അതേസമയം ബിജെപി ലക്ഷദ്വീപ് ഘടകത്തില്‍ നിന്ന് കൂടുതല്‍ ആളുകള്‍ രാജിവയ്ക്കുകയാണ്. സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്നും ബിജെപിയെ ഒഴിവാക്കണമെന്ന ആവശ്യവും ശക്തമായി ഇതിനിടെ ബംഗാര ദ്വീപ് സന്ദര്‍ശിക്കാനെത്തിയ മൂന്ന് മലയാളി നഴ്‌സുമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
Story Highlights: ayesha sulthana, cpi, lakshadweep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here