Advertisement

സിംഹങ്ങളിലെ സിംഹരാജന് വിട

June 12, 2021
1 minute Read

സിംഹങ്ങളിലെ സൂപ്പർ സ്റ്റാറായി കണക്കാക്കപ്പെട്ട സിംഹമാണ് മസായ്​ മാര ദേശീയ ഉദ്യാനത്തിലെ സ്കാർഫേസ് എന്ന സിംഹം. സൂപ്പർ സ്റ്റാറായി വിലസിയ കെനിയയിലെ സ്കാർഫേസിന് വിട ചൊല്ലുകയാണ്‌ ആരാധകർ. സിംഹങ്ങളിൽ പ്രശസ്തനായിരുന്നു സ്കാർഫേസ്, ഒരു താര പരിവേഷം തന്നെ സ്കാർഫേസിന് ഉണ്ടായിരുന്നു. 14 വയസ്സുള്ള ഇവാൻ മറേയിലെ ഏറ്റവും പ്രായം ചെന്ന സിംഹവുമായിരുന്നു. ജൂൺ 11 ന് ഉച്ചയ്ക്ക് ഒന്നിനായിരുന്നു സ്കാർഫേസിന്റെ അന്ത്യം.

വിശാലമായ ഭൂപ്രദേശത്തിൻെറ അധിപനായ സ്​കാർഫേസിന്​ ലോകമെമ്പാടുമുള്ള വന്യജീവി പ്രേമികൾ ഐതിഹാസിക പദവിയാണ്​ നൽകിയിരുന്നത്​. സ്വാഭാവിക കാരണങ്ങളാൽ സ്കാർഫേസ് ​മാര ഭവനത്തിൽ മരണപ്പെട്ടതായി വേൾഡ്​ ഹെരിറ്റേജ്​ സ്​പീഷിസ്​ അറിയിച്ചു. സിംഹത്തിൻെറ മരണം ​​ഏറെ ദഃഖിപ്പിക്കുന്നതാണെന്നും അവർ പറഞ്ഞു.

സിംഹങ്ങൾ സാധാരണയായി 10-14 വർഷക്കാലമാണ് ജീവിക്കാറുള്ളത്. ധാരാളം പരിക്കുകളെ അതിജീവിച്ചാണ്​ സ്​കാർഫേസ്​ 14 വർഷം രാജാവായി വാണത്​.

അവസാന സമയത്ത് സ്കാർഫേസിന്റെ ഭാരം കുറയുകയും രോഗങ്ങൾ വർധിക്കുകയും ചെയ്തിരുന്നു. നടക്കാൻ പോലും ഏറെ പ്രയാസപ്പെട്ടു. സ്​കാർഫേസിൻെറ അവസാന നിമിഷങ്ങളുടെ വീഡിയോ ആരാധകരിൽ സങ്കടം തീർക്കുന്നതാണ്.

സ്കാർഫേസിന്റെ വന്യരൂപവും ശൗര്യവും കണ്ണിന്റെ മുറിവുമെല്ലാം കൊണ്ട് തന്നെ ഇവൻ നിരവധി പേരുടെ ആരാധനാപാത്രമായിരുന്നു. കന്നുകാലികളെ ആക്രമിച്ച സ്​കാർഫേസിനെ, ആത്മരക്ഷക്കായി യുവാവ്​ കുന്തം കൊണ്ട്​ കുത്തിയതിനെ തുടർന്നാണ്​ കണ്ണിന്​ മുറിവേറ്റത്​. ഇതിൽ പലപ്പോഴും അണുബാധയേറ്റെങ്കിലും പരിചരണത്തിലൂടെ അവ സുഖപ്പെടുത്തി.

നിരവധി ഡോക്യൂമെന്ററികളും ലേഖനങ്ങളുമാണ് സ്കാർഫേസിനെ കുറിച്ച് വന്നത്. സഹോദരന്മാരായ ഹണ്ടർ, മൊറാനി, സിക്കിയോ എന്നിവർക്കൊപ്പമുള്ള സ്​കാർഫേസിൻെറ യാത്രകളും വേട്ടകളും നിരവധി പേരെയാണ്​ ആകർഷിച്ചത്​. അവരുടെ സാഹസങ്ങൾ നിരവധി പരിപാടികളിലൂടെ ലോകമെമ്പാടും കണ്ടു. ബി‌.ബി.‌സി ഡോക്യുമെൻററി ബിഗ് ക്യാറ്റ്സ് ഡയറി ഇതിൽ ഏറെ പ്രശസ്​തമാണ്​.

വിശേഷങ്ങൾ പങ്കുവെച്ചുള്ള സമർപ്പിത ഫേസ്ബുക്ക് പേജ് തന്നെ സ്​കാർഫേസിൻെറ പേരിൽ​ ഉണ്ടായിരുന്നു. നിരവധി വന്യജീവി ഫോ​ട്ടോഗ്രാഫർമാരുടെ സ്വപ്​നമായിരുന്നു ഇവൻെറ ചിത്രം പകർത്തുക എന്നത്​. ഇതിനായി ലോകത്തിൻെറ നാനാഭാഗത്തുനിന്നും നിരവധി പേരാണ്​ ഓരോ വർഷവും കെനിയയിൽ വന്നിരുന്നത്​.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top