Advertisement

അക്രമത്തില്‍ പരുക്കേറ്റയാളെ അക്രമി ആശുപത്രിയില്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു

June 12, 2021
1 minute Read

ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയയാളെ പിന്തുടര്‍ന്നെത്തിയ അക്രമി ആശുപത്രിയില്‍ വച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. മധ്യപ്രദേശിലെ സാഗറിലെ ജില്ലാ ആശുപത്രിയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഗുരുതരമായി പൊള്ളലേറ്റ ദാമോദര്‍ കോരി എന്നയാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മിലന്‍ മച്ചെ രാജക് എന്നയാളെ അറസ്റ്റ് ചെയ്തു.

സംഭവത്തിനു മണിക്കൂറുകള്‍ക്കു മുമ്പ് ദാമോദറിനെ മിലന്‍ ആക്രമിച്ചു പരുക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ചികിത്സ തേടി ദാമോദര്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് മിലന്‍ പിന്തുടര്‍ന്നെത്തി തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ മിലൻ രാജക് ആശുപത്രിയിൽ പ്രവേശിച്ച് ചുറ്റും നോക്കുന്നതു കാണാം. ശേഷം ദാമോദറിന്റെ സമീപമെത്തി തീകൊളുത്തുകയായിരുന്നു. പൊള്ളലേറ്റ ദാമോദർ ഓടുന്നത് വിഡിയോയിൽ കാണാം. തീകൊളുത്തിയശേഷം മിലൻ രാജക് ആശുപത്രിയിൽനിന്ന് പുറത്തേക്കുപോയി. തീകൊളുത്താൻ പ്രതി പെട്രോളാണ് ഉപയോഗിച്ചെന്ന് അഡീഷനൽ പൊലീസ് സൂപ്രണ്ട് വിക്രം കുശ്വ പറഞ്ഞു.

Story Highlights: Madhyapradesh , Hospital , Fire Attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top