വേടനെതിരായ ലൈംഗിക പീഡന പരാതി; ‘ഫ്രം എ നേറ്റീവ് ഡോട്ടര്‍’ നിര്‍ത്തിവയ്ക്കുന്നതായി മുഹ്‌സിന്‍ പരാരി

റാപ്പര്‍ വേടനെതിരായ ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തില്‍ മ്യൂസിക് വിഡിയോ പദ്ധതി നിര്‍ത്തിവയ്ക്കുന്നതായി സംവിധായകന്‍ മുഹ്‌സിന്‍ പരാരി. തന്റെ ഇസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മുഹ്‌സിന്‍ പരാരി ഇക്കാര്യം അറിയിച്ചത്.
‘ഫ്രം എ നേറ്റീവ് ഡോട്ടര്‍’ എന്ന പേരില്‍ ആല്‍ബം പുറത്തിറക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ‘ദി റൈറ്റിംഗ് കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന മലയാളം ഹിപ്പ് ഹോപ്പ് ആല്‍ബമാണ് ഫ്രം എ നേറ്റീവ് ഡോട്ടര്‍. ഇതില്‍ പ്രധാന ഗായകനാണ് വേടന്‍. വിഷയത്തില്‍ നീതിയുക്തമായ പരിഹാരം കാണുന്നതുവരെ മ്യൂസിക് വിഡിയോയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതായി മുഹ്‌സിന്‍ പരാരി പറഞ്ഞു. വേടനെതിരായ ആരോപണം ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും സംഭവത്തില്‍ അടിയന്തര ഇടപെടലും പരിഹാരവും ആവശ്യമാണെന്നും മുഹ്‌സിന്‍ കുറിച്ചു.
നേരത്തേ മുഹ്‌സിന്‍ പരാരി ഒരുക്കിയ ‘നേറ്റീവ് ബാപ്പ’,’ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍’ എന്നീ സംഗീത ആല്‍ബങ്ങള്‍ ശ്രദ്ധേയമായിരുന്നു.
Story Highlights: muhsin parari, Vedan, album
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here