Advertisement

കൊവിഡിൽ അനാഥരായ കുട്ടികൾക്ക് ധനസഹായം പ്രഖ്യാപിച്ച് രാജസ്ഥാൻ

June 12, 2021
2 minutes Read
Rajasthan financial children Covid

കൊവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്ക് ധനസഹായം പ്രഖ്യാപിച്ച് രാജസ്ഥാൻ. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആണ് ധനസഹായം പ്രഖ്യാപിച്ചത്. അമ്മയും അച്ഛനും നഷ്ടപ്പെട്ട കുട്ടികൾക്ക് ഉടൻ തന്നെ ഒരു ലക്ഷം രൂപ അടിയന്തിര സഹായം നൽകും. ഇതോടൊപ്പം ഈ കുട്ടികൾക്ക് 18 വയസ്സ് പൂർത്തിയാകുന്നതുവരെ 2500 രൂപ വീതം എല്ലാ മാസവും നൽകും. 18 വയസ്സ് പൂർത്തിയാകുമ്പോൾ ഇവർക്ക് 5 ലക്ഷം രൂപ നൽകും. മുഖ്യമന്ത്രി കൊറോണ ബാൽ കല്യാൺ യോജന എന്ന പദ്ധതിയുടെ മറ്റ് ആനുകൂല്യങ്ങളും ഈ കുട്ടികൾക്ക് ലഭിക്കും.

പിതാവ് നഷ്ടപ്പെട്ട കുട്ടികൾക്ക് മാസമാസമുള്ള ചെലവിന് 1000 രൂപ വീതവും പുസ്തകങ്ങൾക്കും വസ്ത്രങ്ങൾക്കുമായി 2500 രൂപ വീതവും നൽകും. ഭർത്താവ് നഷ്ടപ്പെട്ട വിധവകൾക്ക് ഒരു ലക്ഷം രൂപ അടിയന്തിര സഹായവും 1500 രൂപ വീതം എല്ലാ മാസവും നൽകും.

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടയിൽ 84,332 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് പ്രതിദിന കേസുകൾ കുറയുന്നുണ്ടെങ്കിലും മരണനിരക്ക് കുറയാതെ തുടരുകയാണ്. ഇന്നലെ 4002 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 3,67,081 ആയി. 24 മണിക്കൂറിൽ 1,21311 പേർ രോഗമുക്തി നേടി. 10,80,690 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.

Story Highlights: Rajasthan announces financial package for children orphaned by Covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top